Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Celebration

Thrissur

പീ​സ് ഹോ​മി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം

അത്താണി: കി​ട​പ്പു​രോ​ഗി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യ പീ​സ് ഹോ​മി​ൽ ബെ​ത്‌​ല​ഹേം 2025 എ​ന്ന പേ​രി​ൽ ഉ​പ​കാ​രി​ക​ളു​ടെ സം​ഗ​മ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, മു​ൻ​ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ മ​ധു അ​ന്പ​ല​പു​രം, പീ​റ്റ​ർ എം. ​രാ​ജ്, മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ എ​ൽ​സി ഇ​ല്ലി​ക്ക​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, ഫാ. ​ജോ​ബി ക​ട​പ്പൂ​രാ​ൻ, ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക്രി​സ്മ​സ് ട്രീ​യി​ൽ​നി​ന്നും എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത ലോ​ഗോ​സ് ക്വി​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഷി​ബു ജോ​ർ​ജ്, മ​ഞ്ജു, ജോ​ണി, സി​സ്റ്റ​ർ എ​ൽ​സി മ​ഞ്ഞ​ളി, അ​ഞ്ജ​ലി, സി​സ്റ്റ​ർ മേ​രി അ​രി​ക്കാ​ട്ട്, സി​സ്റ്റ​ർ ഷീ​ല കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സി​സ്റ്റ​ർ തെ​രേ​സ മോ​ർ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പീ​സ് ഹോം, ​മേ​ഴ്സി ഹോം, ​ഗ്രേ​സ് ഹോം ​അം​ഗ​ങ്ങ​ളു​ടെ ബോ​ണ്‍ ന​ത്താ​ലെ ഡാ​ൻ​സും ക​രോ​ൾ ഗാ​ന​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മി​ഴി​വേ​കി.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി സ്വാ​ഗ​ത​വും സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ലീ​സ് പ​ഴേ​വീ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ ലി​ജി, സി​സ്റ്റ​ർ സി​മി, സി​സ്റ്റ​ർ എ​ൽ​സി പോ​ൾ, അ​ന്തോ​ണി, അ​ബി, അ​ർ​ജു​ൻ, സീ​ത, മി​നി, ആ​ലീ​സ് മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​വ​ണൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ബ​ലി എ​ന്ന ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

വി​എ​ൽ​പി സ്കൂ​ളി​ൽ ആ​ഘോ​ഷം

മാ​യ​ന്നൂ​ർ: വി​എ​ൽ​പി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​രോ​ൾ ഗാ​ന മ​ത്സ​രം, ഫാ​ൻ​സി ഡ്ര​സ്, സ്കി​റ്റ്, ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് നി​ർ​മാ​ണം, പു​ൽ​ക്കൂ​ട് ഒ​രു​ക്ക​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് വി​ത​ര​ണം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. മ​നോ​ജ് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജി ഗി​രീ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ദീ​പു മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഷ​ണ്മു​ഖ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഗ്രാ​മീ​ണ​കൂ​ട്ടാ​യ്മ​യി​ൽ
ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന
ആ​ൽ​ബം

തൃ​ശൂ​ര്‍: ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ വെ​ങ്കി​ട​ങ്ങ് ഗ്രാ​മീ​ണ​കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​ങ്ങി​യ ക്രി​സ്ത്യ​ൻ ഭ​ക്തി ആ​ൽ​ബം "കാ​രു​ണ്യ നാ​ഥാ' വീ​ഡി​യോ ശ്ര​ദ്ധേ​യം. ആ​ൽ​ബം റി​ലീ​സ് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

ഗി​രീ​ഷ് ക​രു​വ​ന്ത​ല​യാ​ണു സം​വി​ധാ​നം. നി​ർ​മാ​ണം ടെ​ക്നി​ക്സ് മീ​ഡി​യ​യു​മാ​യി യോ​ജി​ച്ച് ജോ​യ് എ​ലു​വ​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. എ​ഡ്വി​ൻ ആ​ന്‍റ​ണി​യും സി​ജി​ൻ സി​റി​യ​ക്കും ചേ​ർ​ന്നാ​ണ് ര​ച​ന​യും സം​ഗീ​ത​വും. ആ​ല​പി​ച്ച​തു സ​നോ​ജ് പെ​രു​വ​ല്ലൂ​രും ബി​ജി ബാ​ബു​വും.

ച​ട​ങ്ങി​ൽ അ​ഡ്വ. സു​ജി​ത് അ​യി​നി​പ്പു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ദേ​വി സു​ധീ​ഷ്, സു​നി​ൽ സു​ഷ​ശ്രീ, അ​ഡ്വ. സോ​ജ​ൻ ജോ​ബ്, ജീ​വ​ൻ സോ​ജ​ൻ ജോ​ബ്, ഹി​സ്‌​ന ന​സ്റി​ൻ, ഭാ​വ​യാ​മി ബി​ജു, രു​ക്മി​ണി നാ​രാ​യ​ണ​ൻ, ദ​ലീ​ഷ് വെ​ങ്കി​ട​ങ്ങ്, ര​ഞ്ജി​ത്ത് പ​ടി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചേ​ർ​ത്ത​ല കെഇ കാ​ർ​മ​ൽ സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം

മു​ഹ​മ്മ: ചേ​ര്‍​ത്ത​ല കെ​ഇ കാ​ര്‍​മ​ല്‍ സി​എം​ഐ സ്‌​കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ കു​രു​ന്ന് സാ​ന്ത​ക്ലോ​സു​ക​ളും ചു​വ​പ്പും വെ​ള്ള​യും ക​ല​ര്‍​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളും ഒ​ത്തു​ചേ​ര്‍​ന്ന് നി​റ​ച്ചാ​ര്‍​ത്തി​ന്‍റെ വി​സ്മ​യം തീ​ര്‍​ത്തു. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​റ്റി​ങ്ങ​ല്‍ ക്രൈ​സ്റ്റ് ന​ഗ​ര്‍ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ മാ​നേ​ജ​രാ​യ ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പി​ല്‍ സി​എം​ഐ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ച്ചു.

ദീ​പ്തി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ.ഡോ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ, മാ​നേ​ജ​ര്‍ പോ​ള്‍ തു​ണ്ടു​പ​റ​മ്പി​ല്‍ സി​എം​ഐ, സി​സ്റ്റ​ര്‍ ജോ​സ്‌​ന, സ്‌​കൂ​ള്‍ ബ​ര്‍​സാ​ര്‍ സ​നു വ​ലി​യവീ​ട് സി​എം​ഐ, കോ​-ഓർഡി​നേ​റ്റ​ര്‍ ജേ​ക്ക​ബ് ഐ .​ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ചെ​ൽ​ഡ്ഹു​ഡ് മി​നി​സ്‌​ട്രി​യു‌​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ചെ​ൽ​ഡ്ഹു​ഡ് മി​നി​സ്‌​ട്രി​യു‌​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

120 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ൾ സാ​ന്ത​യു​ടെ വ​ര​വോ​ടെ സ​ജീ​വ​മാ​യി. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യു​ടെ​യും അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യു​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ക്രി​സ്മ​സ് പ്രോ​ഗ്രാ​മി​ൽ ഉ​ട​നീ​ളം കു​ട്ടി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്നു.

 

NRI

ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്കം

ടെ​ക്സ​സ്: ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ മാസം 26ന് നടക്കുന്ന "വി​ന്‍റ​ർ ബെ​ൽ​സ് 2025' ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

വെ​സ്റ്റ്‌​ഇ​ന്‍​ഡീ​സ്‌ ക്രി​ക്ക​റ്റ് മു​ന്‍ താ​രം ശി​വ​നാ​രാ​യ​ണ്‍ ച​ന്ദ്ര​പോ​ള്‍, ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ കാ​യി​ക​താ​രം ഒ​ളി​മ്പ്യ​ന്‍ ഷൈ​നി വി​ല്‍​സ​ണ്‍, കാ​ത്ത​ലി​ക്ക് ബി​ഷ​പ്പ്സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​മ്മി​റ്റി ഫോ​ർ ലോ ​ആ​ൻ​ഡ് പി​ഐ​എ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യും സു​പ്രീം​കോ​ട​തി അ​ഡ്വ​ക്കേ​റ്റ് - ഓ​ൺ - റി​ക്കോ​ർ​ഡു​മാ​യ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ വി​ശി​ഷ്‌‌​ടാ​ഥി​തി​ക​ളാ​യെ​ത്തും.

വി​ന്‍റ​ർ ബെ​ൽ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വെ​ബ്സ്റ്റ​റി​ലെ ഹെ​റി​റ്റേ​ജ്‌ പാ​ർ​ക്ക് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച്‌ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. നൂ​റി​ല​ധി​കം കേ​ര​ള വി​ഭ​വ​ങ്ങ​ളാ​യി​രി​ക്കും ഇ​വി​ടെ "ത​ട്ടു​ക​ട തെ​രു​വി​ൽ' ത​ത്സ​മ​യം ഒ​രു​ക്കി ന​ൽ​കു​ക.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​യി​ൽ ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം ആ​ളു​ക​ക​ൾ​ക്കു ത​ത്സ​മ​യം നൂ​റി​ല​ധി​കം കേ​ര​ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ ത​യ്യാ​റാ​ക്കി ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ത​ട്ടു​ക​ട​ക​ൾ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ജീക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നു​മു​ന്നോ​ടി​യാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ലാ​കാ​ര​ൻ​മാ​രാ​യ റീ​വ റെ​ജി, ജെ​ഫി​ൻ മാ​ത്യു, ഡാ​നി ജോ​സ് എ​ന്നി​വ​ർ നേ​തു​ത്വം ന​ൽ​കു​ന്ന ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ടാ​തെ റി​യാ​ലി​റ്റി ഷോ​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ല​ക്ഷ്മി മെ​സ്‌​മി​ൻ, ര​ശ്മി നാ​യ​ർ, ജ​സ്റ്റി​ൻ തോ​മ​സ്‌ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​നി​ശ വി​ന്‍റ​ർ മെ​ല​ഡി​യും പ​രി​പാ​ടി​യെ ആ​വേ​ശോ​ജ്വ​ല​മാ​ക്കും. കൂ​ടാ​തെ ലീ​ഗ് സി​റ്റി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ങ്ങ​ൾ, മ​റ്റു ക​ലാ​വി​രു​ന്നു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

രാ​ജേ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി​ജു ശി​വാ​ന​ന്ദ​ൻ, ബി​ജി കൊ​ട​ക്കേ​രി​ൽ, കൃ​ഷ്ണ​രാ​ജ് ക​രു​ണാ​ക​ര​ൻ, ജോ​ബി​ൻ പ​ന്ത​ലാ​ടി, ജി​ന്‍റോ കാ​രി​ക്ക​ൽ, സു​മേ​ഷ് സു​ബ്ര​മ​ണ്യ​ൻ, ആ​ന്‍റ​ണി ജോ​സ​ഫ്, മൊ​യ്‌​ദീ​ൻ കു​ഞ്ഞു, ഷോ​ണി ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എ​മി ജെ​യ്സ​ൺ, സാ​രം​ഗ് രാ​ജേ​ഷ്, റി​ജോ ജോ​ർ​ജ്, എ​ലേ​ന ടെ​ൽ​സ​ൺ എ​ന്നി​വ​രാ​ണ് ആ​ർ​ട് ഡ​യ​റ​ക്ട്ടേ​ഴ്‌​സ്.

കൂ​ടാ​തെ വി​നേ​ഷ് വി​ശ്വ​നാ​ഥ​ന്‍റെ​യും ഷി​ബു ജോ​സ​ഫി​ന്‍റെ​യും സോ​ജ​ൻ പോ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന ഗം​ഭീ​ര അ​ല​ങ്കാ​ര​ങ്ങ​ളും നൂ​റു ക​ണ​ക്കി​ന് ന​ക്ഷ​ത്ര​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടും. പ്ര​ദേ​ശം മു​ഴു​വ​നും അ​ല​ങ്കാ​ര​ങ്ങ​ൾ​കൊ​ണ്ട് നി​റ​യ്ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു പോ​ൾ പ​റ​ഞ്ഞു.

ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ നി​ർ​മി​ച്ച "മ​ഞ്ഞി​ൽ സ​ഞ്ച​രി​ക്കു​ന്ന സ്ലെ​യി​ൽ എ​ത്തു​ന്ന സാ​ന്താ​ക്ലോ​സ്' ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഫ്ര​ണ്ട്‌​സ്വു​ഡ് ഹോ​സ്പി​റ്റ​ലും സൗ​ത്ത് ഷോ​ർ ഇ​ആ​റു​മാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സേ​ർ​മാ​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് - 409 256 0873, സെ​ക്ര​ട്ട​റി - ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ, ജി​ജു കു​ന്നം​പ​ള്ളി​ൽ (എ​ലെ​ക്റ്റ​ഡ് പ്ര​സി​ഡ​ന്‍റ് - 26 27 409 354 2518.

Latest News

Corehub Up